മുൻ എംഎൽഎയുടേത് നാക്കുപിഴ; 'ലൗവ്ജിഹാദ്' വിവാദം തള്ളി സിപിഎം
കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടിയത് ഒഴിവാക്കാമായിരുന്നെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. രണ്ടുവീട്ടുകാരോടും ആലോചിച്ച് ബോധ്യപ്പെടുത്തി വിവാഹം നടത്തേണ്ടതായിരുന്നു. വിവാഹത്തില്‍ അസ്വാഭാവികതയില്ല. തട്ടിക്കൊണ്ടുപോകുന്ന ഉള്‍പെടെയുളള രീതികളെ അംഗീകരിക്കില്ല. അതേസമയം, ജോര്‍ജ് എം.തോമസിന് പിശക് പറ്റിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ലവ് ജിഹാദെന്നത് ആര്‍.എസ്.എസ് പ്രചാരണം മാത്രമാണ്. പിശക് പറ്റിയെന്ന് ജോര്‍ജ് എം.തോമസ് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ അധ്യായം അടഞ്ഞുവെന്നും പി.മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
