കോൺക്രീറ്റ്കളുടെ കാലം കഴിഞ്ഞാലും കമ്പികൾ നിലനിൽക്കും...


എടവണ്ണ -കൊയിലാണ്ടി  സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി  പൊളിച്ചു മാറ്റിയ കോരങ്ങാട് അങ്ങാടിക്ക് സമീപത്തെ പഴയ കലുങ്ക് സ്ലാബ് 

താമരശ്ശേരി: പഴയകാലത്തെ കലുങ്ക് നിർമ്മാണവും പുതിയ കാലത്തെ നിർമ്മാണവും ആളുകൾക്ക് കൗതുകമാകുന്നു. കോരങ്ങാട് അങ്ങാടിക്ക് സമീപം  എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാത  നവീകരണത്തിന്റെ ഭാഗമായി  പൊളിച്ചു മാറ്റിയ  പഴയ കലുങ്കിന്റെ സ്ലാബ് കമ്പികളാണ് നാട്ടുകാർക്ക് കൗതുകം ആയത്.

പുതിയ കലുങ്ക് നിർമ്മാണം

പഴയകാലത്ത് വലിയ കമ്പികൾ ഉപയോഗിച്ച് നിർമ്മിച്ച കല്ലിങ്കൽ പൊളിച്ചു മാറ്റിയപ്പോൾ കമ്പികൾ അതേപടി തന്നെ നിലനിൽക്കുന്ന കാഴ്ചയാണ് കണ്ടത്. പക്ഷേ കോൺക്രീറ്റ് നിർമ്മിതി അങ്ങനെയല്ല അല്പം ബലക്ഷയം സംഭവിച്ച നിലയിലുമാണ്. പുതിയ കലുങ്ക് നിർമ്മാണം കഴിയുന്നതോടെ അപകട വളവുകൾ ഉണ്ടായിരുന്ന റോഡിന് കുറച്ച് വീതിയും ലഭിക്കും...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍