താമരശ്ശേരി ചുരത്തില്‍ വീണ്ടും കെ സ്വിഫ്റ്റ് അപകടം

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു. താമരശ്ശേരി ചുരത്തില്‍ എട്ടാം വളവില്‍ പാര്‍ശ്വഭിത്തിയില്‍ ഇടിച്ചാണ് അപകടം. സുല്‍ത്താന്‍ ബത്തേരി- തിരുവനന്തപുരം ഡീലക്സ് എയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ അമിത വേഗതയാണ് അപകടമുണ്ടാക്കിയതെന്ന് യാത്രക്കാരന്‍ പറഞ്ഞു. ചുരത്തിലെ ആറാം വളവില്‍ കെ സ്വിഫ്റ്റ് ബസ് ഇന്നലെ അപകടത്തില്‍പ്പെട്ടിരുന്നു.