നാടുവിട്ട് ഓടിയതിന് കാരണം വര്‍ഗീയ സംഘടനകള്‍’; ഷെജിനും ജോയ്‌സനയും
കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് നാടുവിട്ട് ഓടേണ്ടി വന്നത് ക്രിസ്ത്യന്‍ വര്‍ഗീയവാദികളെ ഭയന്നെന്ന് ഷെജിന്‍. ജീവന്‍ തന്നെ അപകടത്തിലാണെന്ന് തോന്നും വിധമുള്ള സാഹചര്യം ഉണ്ടാക്കിയത് കാസ അടക്കമുള്ള സംഘടനകളും ക്രിസ്ത്യന്‍ വര്‍ഗീയ വാദികളുമാണ്. ഇത്തരക്കാര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തു. തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ക്രിസ്ത്യന്‍ വര്‍ഗീയ വാദികള്‍ നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഷെജിന്‍ പറഞ്ഞു.
