ലീഗ്-എസ്.ഡി.പി.ഐ സംഘർഷം: രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
വടകര: കറുകയിൽ ലീഗ്-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ അറസ്റ്റിൽ. എസ്.ഡി.പി.ഐ പ്രവർത്തകരായ തിരുവോത്ത് മുഹമ്മദ് ഹാഫിസ് (21), പുതുപ്പണം മെഹഫിലിൽ റിൻഷാദ് (22) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കൊടിമരം പിഴുതെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഭവത്തിൽ ലീഗ്, എസ്.ഡി.പി.ഐ പ്രവർത്തകരുടെ പരാതിയിൽ ഇരു പാർട്ടിയിലുംപെട്ട 27 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് കേസെടുത്ത രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍