കള്ളപ്പണം വെളുപ്പിക്കല്‍; കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
കോഴിക്കോട്: മുന്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി.
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. അഴീക്കോട് മണ്ഡലത്തിലെ സ്വത്താണ് കണ്ടുകെട്ടിയത്.നേരത്തെ ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. പലതവണ ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
