മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു
താമരശ്ശേരി: ചൊവ്വാഴ്ച ഉച്ചയോടെ പെയ്തമഴയിൽ താമരശ്ശേരി പഞ്ചായത്തിൽ മൂന്നാം വാർഡിൽ കോരങ്ങാട് പേനകാവിൽ വേലായുധൻ നായരുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.
ഒരു ഭാഗം തകരുകയും ഓടുകൾ താഴെവീണ് പൊട്ടുകയും ചെയ്തു.
ലൈറ്റ് വിഷൻ പദ്ധതിയിൽ
ഉൾപ്പെട്ട് കാത്തിരിക്കുന്ന വീടാണ് തകർന്നത്. താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിരവധി വീടുകൾ ഏതുനിമിഷവും തകർന്നുവീഴുന്ന നിലയിലാണ്. സർക്കാർ ഭവന സഹായം കൃത്യസമയത്ത് ലഭിക്കാത്തതുകൊണ്ടാണ് ഇത്തരം വീടുകൾ തകർന്നു വീഴാൻ കാരണം. കഴിഞ്ഞദിവസം വീടുകൾ തകർന്നു വീഴാൻ സാധ്യതയുണ്ടെന്ന് കോരങ്ങാട് ന്യൂസ് വാർത്ത നൽകിയിരുന്നു. മേൽക്കൂര തകർന്ന വീട് വാർഡ് മെമ്പർ ഫസീല ഹബീബ് സന്ദർശിച്ചു.
