അംബേദ്കർ ഗ്രാമവികസന പദ്ധതി രൂപീകരണ യോഗം നടത്തി.

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമൽ അംബേദ്കർ കോളനിയിൽ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമവികസന പരിപാടി 2021-22 ൻ്റെ  ഭാഗമായി പദ്ധതി രൂപീകരണയോഗം കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ ബഹു: ഡോ: എം കെ മുനീർ ഉദ്ഘാടനം ചെയ്തു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ടികജാതി വികസന ഓഫീസർ ശ്രീ ശൈലേഷ് ഐ പി പദ്ധതി വിശദീകരണം ചെയ്തു.

 ഡെനീസ് മാത്യു (അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ നിർമ്മിതികേന്ദ്ര കോഴിക്കോട് ),  അബൂബക്കർ കുട്ടി , ദിവ്യ സുനിൽകുമാർ, കെ പി രാഘവൻ,ഹാരിസ് അമ്പായത്തോട്, എൻ. പി കുഞ്ഞാലി എന്നിവർ ആശംസകൾ അറിയിച്ചു

 വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി സ്വാഗതവും, രാജൻ കെ.പി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍