ഹിന്ദിയും ഇംഗ്ഗീഷ് സംസാരം പഴയ വസ്ത്രം അടുത്തുചെന്നു സംസാരിച്ചപ്പോൾ ആളല്പം മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് മനസ്സിലായി പുതിയ വസ്ത്രം വാങ്ങി അണിയിച്ചു.എക്സൈസ് ഓഫീസർ സി.പി ഷാജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

താമരശ്ശേരി കോരങ്ങാട് സ്വദേശി  എക്സൈസ് ഓഫീസർ സി.പി ഷാജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. യാദൃശ്ചികമായി കോരങ്ങാട് അങ്ങാടിയിൽ എത്തിയ യുവാവിനെ വസ്ത്രം വാങ്ങി കാണിച്ചതിനു ശേഷം നാട്ടിലേക്ക് അയച്ച കുറിപ്പാണ് വൈറലാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...….

താമരശ്ശേരി, കോരങ്ങാട് അങ്ങാടിയിലേക്ക് 
ഞാനും എൻ്റെ മകനും ചെന്നപ്പോൾ 
ഒരാൾ വാ തോരാതെ ഉറക്കെ സംസാരിക്കുന്നു.. നല്ല രീതിയിൽ ഹിന്ദിയും ഇംഗ്ഗീഷ് പദങ്ങളും ഉപയോഗിക്കുന്നുണ്ട്
എന്നാൽ അതിലല്പം തമിഴ് കയറിവരുന്നു.. അടുത്തേക്ക് ചെന്നപ്പോൾ എനിയ്ക്കി മനസ്സിലായി ആളല്പം മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന്.. നല്ലൊരു ചെറുപ്പക്കാരൻ 
നാളിതുവരെ അദ്ധേഹത്തെ കണ്ടതായി ഓർക്കുന്നില്ല. അപ്പോൾ എൻ്റെടുത്തേക്ക് വന്ന സുഹൃത്തിനോട് ഞാൻ പറഞ്ഞു നല്ല വിദ്യാഭ്യാസം ലഭിച്ച ആളാണെന്ന് തോന്നുന്നു ഒരു മനുഷ്യനും ഇങ്ങനെ ആയിപ്പോവാതിരിക്കട്ടെ...
അദ്ധേഹം ധരിച്ച ഡ്രസ് കീറിപ്പറിഞ്ഞ ജീൻസിൻ്റെ ബാക്കി അതാണെങ്കിലോ കയറുപയോഗിച്ച് അരയിൽ കെട്ടിവെച്ചതാണ്.. പിന്നെ ടീ ഷർട്ടും..
ഞാനെൻ്റെ സുഹൃത്തിനോട് പറഞ്ഞു അവൻ  നല്ലൊരു ഡ്രസ് ധരിച്ചാൽ നല്ലതായിരുന്നു. പേൻറ്സും ഷർട്ടും ഞാൻ വാങ്ങിക്കാം.. നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോന്ന്
സുഹൃത്ത് കട്ട സപ്പേർട്ടു തന്നു നേരെ അവൻ്റടുത്തേക്ക് ചെന്നു ഉള്ളിൽ അല്പം ആശങ്കയുണ്ടായിരുന്നു അവൻ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലല്ലോ... 

ഏതായാലും അവനോട് ഞാൻ പറഞ്ഞു നിൻ്റെ ഡ്രസ് മോശമായിരിക്കുന്നു പുതിയത് വാങ്ങിത്തരട്ടെയെന്ന് അവൻ വാചാലനായി..  ഞാൻ പറഞ്ഞു പാൻ്റും ടീഷർട്ടുമാവാം.. അല്ലെങ്കിൽ 3/4 th ഡ്രൗസർ വാങ്ങാം അവനൊരെ നിർബന്ധം ഞാനുടുത്ത പോലുള്ള ദോത്തി മതി.. മറ്റാരു സുഹൃത്തും കൂടെ കൂടി.അങ്ങനെ അവനെയും കൂട്ടി കടയിൽ പോയി അവനിഷ്ട്ടമുള്ള മുണ്ടും ടി ഷർട്ടും അണ്ടർവെയറും വാങ്ങിച്ചു കൊടുത്തു..
നല്ല വസ്ത്രം ധരിച്ചപ്പോൾ ആളാകെ മാറിപ്പോയി...
അതിനിടയിൽ അവനോട് വീട്ടുകാരുടെ നമ്പർ ചോദിച്ചു വാങ്ങി വിളിച്ചപ്പോൾ രാമേശ്വരത്തുള്ള ആളാണെന്നും മനസിക വിഭ്രാന്തിയുള്ള ആളാണെന്നും അറിയാൻ കഴിഞ്ഞു. എവിടെയാണുള്ളതെന്ന് അവർക്കറിയില്ലായിരുന്നു. നാട്ടിലുള്ളവരുമായി എൻ്റെ ഫോണിൽ ലൗഡ് സ്പീക്കറിട്ട് സംസാരിപ്പിച്ചു.. അവൻ തമിഴിൽ എന്തോ പുലമ്പിക്കൊണ്ടിരുന്നു. നാട്ടിൽ പോവാൻ വേണ്ടി ഞാൻ പറഞ്ഞപ്പോൾ അവൻ റെഡിയായി..
കൊയിലാണ്ടി പോയി റെയിൽവേ സ്റ്റേഷനിലേക്ക് ചെന്ന് ട്രയിൻ കയറി പോവണമെന്ന് നിർദ്ദേശിച്ചപ്പോൾ അംഗീകരിച്ചു വണ്ടിക്കൂലിയും കൊടുത്ത് ഇനി കേരളത്തിൽ കാണരുതെന്നും നാട്ടിൽ പോവണമെന്നും പറഞ്ഞ് കൊയിലാണ്ടി ബസിൽ കയറ്റി വിട്ടു..
ബസ്കാരോട് കൊയിലാണ്ടിയിൽ ഇറക്കിയാൽ മതിയെന്ന് പറഞ്ഞു.. ഇതൊരു പബ്ലിസിറ്റിക്കി വേണ്ടിയല്ല.. ചില തിരിച്ചറിവുകൾ സമൂഹത്തിന് ഉണ്ടാവുന്നതിനും.. 
ആരെങ്കിലും ഇവനെ കണ്ടാൽ ട്രയിൻ കയറ്റി വിടുന്നതിനും വേണ്ടിയാണ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍