താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ചു


താമരശ്ശേരി: സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു. കൊയിലാണ്ടി അരിക്കുളം ചേത്തില്‍ മീത്തല്‍ രത്‌നാകരന്റെ മകന്‍ റിനീഷ്(33) ആണ് മരിച്ചത്. തിങ്കള്‍ രാത്രി പതിനൊന്നരയോടെ താമരശ്ശേരി മിനി ബൈപ്പാസില്‍ സ്വകാര്യ ആശുപത്രിക്ക് മുന്‍വശത്തായിരുന്നു അപകടം. താമരശ്ശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ റിനീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍