സ്പര്‍ശം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു
പൂനൂര്‍: സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റ് പെരുന്നാള്‍ കിറ്റ് വിതരണോദ്ഘാടനം പി എസ് മുഹമ്മദലിക്കു നല്‍കി സൈനുല്‍ ആബിദീന്‍ തങ്ങള്‍ നിര്‍വഹിച്ചു. പെരുന്നാള്‍ വിഭവങ്ങളടങ്ങിയ 125 കിറ്റുകളാണ് വിതരണം ചെയ്തത്. നിര്‍ധന രോഗിക്കു ചികിത്സാ സഹായത്തിനുള്ള ചെക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് കൈമാറി. സ്പര്‍ശം ഓഫിസില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം സി പി കരീം മാസ്റ്റര്‍ അധ്യക്ഷനായി. പൂനൂര്‍ ഓണ്‍ലൈന്‍ എഡിറ്റോറിയല്‍ ടീം അംഗങ്ങളായ റഫീഖ് കോളിക്കല്‍, മുഹമ്മദ് അസ്ലം വി, നൗഫല്‍ മലയില്‍ എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരം ചടങ്ങില്‍ സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പി സാജിദ, ഷമീര്‍ പി എച്ച്, എ വി അബ്ദുല്ല, അഷ്‌റഫ് അച്ചൂര്‍, കെ പി സക്കീന, ഇഖ്ബാൽ പൂക്കോട്, സല്‍മുന്നിസ, സഫീന എന്നിവര്‍ സംസാരിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് മന്‍സൂര്‍ അവേലത്ത് സ്വാഗതവും ട്രഷറര്‍ വി കെ ജാബിര്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍