വഴിമുടക്കി മരത്തടി; കാൽനടയാത്രക്കാർക്ക് വിനയാകുന്നു.
താമരശ്ശേരി : കോരങ്ങാട് മൂന്നാം തോട് ജംഗ്ഷന് സമീപം എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതനവീകരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരം വഴിയിൽ നിന്ന് നീക്കം ചെയ്യാത്തത് കാൽനട യാത്രക്കാർക്ക് വിനയാകുന്നു.മൂന്നാം തോട് ജംഗ്ഷനിൽ നിന്നും തൂവ്വക്കുന്ന് ഭാഗത്തേക്ക് എളുപ്പത്തിൽ കാൽനടയായി സഞ്ചരിക്കാൻ കഴിയുന്ന വഴിയിലാണ് മരം മുറിച്ച് ഇട്ടത്.
മരം മുറിച്ചിട്ട തൊഴിലാളികളെയോ മരം മുറിക്കാൻ കരാറെടുത്തവരെയോ ഇപ്പോൾ കാണാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.വഴിയിൽ നിന്നും മരം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍