നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം ; സംഭവം പേരാമ്പ്രയില്‍
പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്രയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോണ്‍ എക്‌ചേഞ്ചിനു സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (48), മകള്‍ അഞ്ജന (22) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്രയില്‍ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. മൂവരെയും നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍