ചെറിയ പെരുന്നാളിന് യുഎഇയിൽ ഒമ്പത് ദിവസം അവധി


അബുദാബി: ചെറിയ പെരുന്നാളിന് യുഎഇയിൽ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് എട്ട് വരെ അവധിയായിരിക്കുമെന്ന് യുഎഇ മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. ചെറിയ പെരുന്നാളിന് സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് ആറ് വരെ അവധി നൽകുന്നതിന് യുഎഇ ക്യാബിനറ്റ് നേരത്തെ അം​ഗീകാരം നൽകിയിരുന്നു.

സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധിക്ക് ശേഷം മെയ് 9നാണ് പ്രവൃത്തി ദിവസം തുടങ്ങുക. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിയാണ് ഉണ്ടായിരിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍