പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്ത് ടാർ ചെയ്തില്ല: ഇരുചക്രവാഹന യാത്രികർ തെന്നി വീഴുന്നത് അപകടം പതിവാകുന്നു.


താമരശ്ശേരി: എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയതിനാൽ കോരങ്ങാട് - പള്ളിപ്പുറം വാടിക്കൽ റോഡിൽ  ഐഎച്ച്ആർഡി കോളേജിന് മുൻവശം ഇരുചക്രവാഹന യാത്രക്കാർ തെന്നിവീണ് അപകടത്തിൽപ്പെടുന്നത് പതിവാകുന്നു.

പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്ത് ടാർ ചെയ്യാത്തതാണ് അപകടത്തിന് കാരണമാകുന്നത്
അടുത്തിടെ  ബൈക്ക് യാത്രികൻ
ഇതേ റോഡിൽ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു .
അടിയന്തിരമായി ടാർ ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.