വിദ്യാർത്ഥികൾക്ക് അൽ ഖലം ബ്രിഡ്ജ് കോഴ്സിന് പൂനൂർ സമസ്ത മഹലിൽ തുടക്കമായി
പൂനൂർ: വിശ്വാസം യുക്തി , ഫിലോസഫി പ്രമേയത്തിൽ ഹയർസെക്കൻഡറി, ഉയർന്ന കോഴ്സുകൾ പഠിക്കുന്ന കോളജ് വിദ്യാർത്ഥികൾക്കുമായി പുനൂർ സമസ്ത മഹൽ നടപ്പാക്കുന്ന സർട്ടിഫൈഡ് ഇസ്ലാമിക് ബ്രിഡ്ജ് കോഴ്സിന് തുടക്കമായി.
വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറോളം കുട്ടികളുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം കോഴ്സിന്റെ പ്രൊജക്ട് റെക്ടർ ആർ.പി ഹാരിസ് ഉദ്ഘാടനം ചെയ്തു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകമായി മർഹൂം എം.കെ മൊയ്തീൻ ഹാജി ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ സെഷൻ റഫീഖ് ചെന്നൈ നേതൃത്വം നൽകി. ശാമിൽ വി.കെ, സഈദ് ഹസനി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ തുടർ ബാച്ചുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പൂനൂർ സമസ്ത മഹൽ ഭാരവാഹികൾ അറീച്ചു.
