നാലര വയസുകാരിയെ ബലാൽസംഗം ചെയ്ത് ഒൻപത് വയസുകാരൻ; കേസ്
നാലര വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ഒൻപത് വയസുകാരനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. താനെ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടിയുടെ അയൽക്കാരനാണ് ഈ ഒൻപതുവയസുകാരൻ. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ പേരിലാണ് നടപടി.
കളിക്കാനാണെന്നും പറഞ്ഞ് അയൽക്കാരനായ ഒൻപതുവയസുകാരൻ പെൺകുട്ടിയെയും കൂട്ടി ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോവുകയായിരുന്നെന്നും അവിടെ വച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് കേസ്. സ്വകാര്യഭാഗത്ത് വേദന ഉണ്ടെന്ന് കുട്ടി അമ്മയോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. പിന്നാലെ അമ്മ പൊലീസിൽ പരാതി നൽകി. ബലാൽസംഗം, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.
