പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ്‌ മരിച്ചു

ചാത്തന്നൂർ : പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുളള കുഞ്ഞ് മരിച്ചു. ചാത്തന്നൂർ കാരംകോട് കോഷ്ണക്കാവ് വലിയവീട്ടിൽ റിയാസ് ഷാജഹാന്റെയും ആമിനയുടെയും മകൾ റൈസ റിയാസ് ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ കുഞ്ഞിന് പാൽ നൽകി തൊട്ടിലിൽ കിടത്തി ഉറക്കി. കുറച്ചുകഴിഞ്ഞപ്പോൾ അവശനിലയിൽ കണ്ട കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മൃതദേഹ പരിശോധന നടത്തി.