ആരാണ് ശബരിമാല? ഇസ്ലാം മതം സ്വീകരിച്ച് തമിഴ് മോട്ടിവേഷണൽ സ്പീക്കർ
തമിഴ് മോട്ടിവേഷണൽ സ്പീക്കറും സാമൂഹ്യ പ്രവർത്തകയുമായ ശബരിമാല ഇസ്ലാം മതം സ്വീകരിച്ചു. മക്കയിൽ എത്തി ഉംറ നിർവഹിച്ച് കഅബയ്ക്ക് മുന്നിൽ നിന്നാണ് ഫാത്തിമ ശബരിമാല എന്ന് പേരു മാറ്റി ഇസ്ലാം മതം സ്വീകരിച്ചതായി അവർ പ്രഖ്യാപിച്ചത്. “മുസ്ലീങ്ങൾക്കെതിരെ ഈ ലോകത്ത് ഇത്രയധികം വിദ്വേഷം എന്തിനാണ് എന്ന് ഞാൻ സ്വയം ചോദിച്ചു. അങ്ങനെ ഞാൻ സ്വതന്ത്രമായി ഖുർആൻ വായിക്കാൻ തുടങ്ങി. അതിനു ശേഷം എനിക്ക് യാഥാർത്ഥ്യം മനസ്സിലായി. ഇന്ന് ഞാൻ എന്നെക്കാളേറെ ഇസ്ലാമിനെ സ്നേഹിക്കുന്നു", ശബരിമാല പറഞ്ഞു. മുസ്ലീം ആയിരിക്കുക എന്നത് വലിയ ബഹുമതിയും അംഗീകാരവും ആണെന്നും എല്ലാ ഇസ്ലാം മതസ്ഥരും ഖുറാന് പ്രചാരം നൽകണമെന്നും ശബരിമാല ആവശ്യപ്പെട്ടു.
''നിങ്ങളുടെ പക്കൽ അതിശയകരമായ മതഗ്രന്ഥം ആണുള്ളത്. എന്തിനാണ് നിങ്ങൾ അത് നിങ്ങളുടെ വീടുകളിൽ ഒളിപ്പിച്ചിരിക്കുന്നത്. ലോകം ഇത് വായിക്കണം'', ശബരിമാല മക്കയിൽ വെച്ച് പറഞ്ഞു.
1982ല്‍ മധുരയിലെ അളഗസ്വാമി- കലൈയരസി ദമ്പതികളുടെ മകളായാണ് ശബരിമാല ജനിച്ചത്. ജയകാന്തൻ ആണ് ഭർത്താവ്. ജയചോളൻ എന്ന പേരിൽ ഒരു മകനും ഉണ്ട്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശബരിമാല 2002-ൽ കടലൂർ ജില്ലയിലെ കാട്ടുമണ്ണാർഗുഡിക്കടുത്തുള്ള എളേരി സ്‌കൂളിൽ അധ്യാപിക ആയാണ് ഒദ്യോഗിക ജീവിതം ആരംഭിച്ചത്. ജോലിയേക്കാൾ രാജ്യമാണ് മുഖ്യമെന്നു പറഞ്ഞ് സർക്കാർ സ്‌കൂളിലെ ജോലി ഉപേക്ഷിച്ച് പിന്നീട് പൊതുപ്രവർത്തനം ആരംഭിച്ചു.
ഇന്ത്യ മുഴുവനും ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരണമെന്ന് വാദിക്കുന്നയാളാണ് ശബരിമല. നീറ്റ് പരീക്ഷയുടെ ആവശ്യമില്ലെന്നും അവർ വാദിക്കുന്നു. ഇന്ത്യയിൽ ഒരു പൊതു വിദ്യാഭ്യാസ സമ്പ്രദായം ഇല്ലെന്നും അപ്പോൾ നീറ്റ് എങ്ങനെ എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തും എന്നുമാണ് ശബരിമാല ചോദിക്കുന്നത്. നീറ്റ് പരീക്ഷയ്‌ക്കെതിരെ നിരാഹാര സമരം വരെ നടത്തിയിട്ടുണ്ട് ഇവർ. ഇന്ത്യയിൽ ഒരു പൊതു വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നത് വരെ നീറ്റ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാരം.
2002 മുതൽ തമിഴ്നാട്ടിൽ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതയാണ് ശബരിമാല. വിദ്യാഭ്യാസ സമത്വത്തിനും പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനുമായാണ് ശബരിമാല പ്രവർത്തിക്കുന്നത്. 2017ൽ തമിഴ്‌നാട്ടിൽ 'വിഷൻ 2040' (Vision 2040) എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചു. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരികയുമാണ് ഈ സംഘടനയുടെ ലക്ഷ്യം.
2002 മുതൽ തമിഴ്നാട്ടിൽ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതയാണ് ശബരിമാല. വിദ്യാഭ്യാസ സമത്വത്തിനും പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനുമായാണ് ശബരിമാല പ്രവർത്തിക്കുന്നത്. 2017ൽ തമിഴ്‌നാട്ടിൽ 'വിഷൻ 2040' (Vision 2040) എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചു. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരികയുമാണ് ഈ സംഘടനയുടെ ലക്ഷ്യം.
രണ്ടായിരത്തിലധികം വേദികളിൽ മോട്ടിവേഷണൽ സ്പീക്കറായി സംസാരിച്ചിട്ടുണ്ട് ശബരിമാല. വണ്ടർ ടിവി, ന്യൂസ് 7 ടിവി, ജയ ടിവി തുടങ്ങിയ നിരവധി ചാനലുകളിൽ മോഡറേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ പ്രസംഗങ്ങൾ കച്ചവടമല്ല, സമൂഹത്തിന്റെ മാറ്റമാണ് അതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ശബരിമാല പറഞ്ഞിട്ടുണ്ട്. സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെ പൊതു പ്രഭാഷകരാക്കി മാറ്റുക എന്നതാണ് ശബരിമാലയുടെ ഇപ്പോഴത്തെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍