റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന ഇരുമ്പ് ഷീറ്റ് മറ വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.


താമരശ്ശേരി:  കോരങ്ങാട്  അൽഫോൻസ് സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തി സ്ഥാപിച്ച ഇരുമ്പ് ഷീറ്റ് മറ  റോഡിലേക്ക് ചാഞ്ഞു കിടക്കുന്നത് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.

കോരങ്ങാട്- കോളിക്കൽ റോഡിലാണ് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയായ ഇരുമ്പ് ഷീറ്റ് മറ ചാഞ്ഞു കിടക്കുന്നത്. റോഡിൽനിന്ന് ഷീറ്റ് മറ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.