കുടുംബശ്രീ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ ചന്ത ആരംഭിച്ചു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ പുതിയ ബസ്റ്റാന്റ് പരിസരത്ത് വിഷു, ഈസ്റ്റർ ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ. ടി അബ്ദുറഹ്മാൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  എ.അരവിന്ദൻ,
ക്ഷേമകാര്യ സ്റ്റാൻഡിന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത,  വാർഡ് മെമ്പർമാരായ വള്ളി, സംഷിത,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സി. ഡി. സ്. ചെയർപേഴ്സൺ ശ്രീമതി ജിൽഷ റികേഷ് യോഗത്തിൽ അദ്ധ്യക്ഷൻ വഹിച്ച പരിപാടിയിൽ, ഉപസമിതി കൺവീനറായ  ലളിത  സ്വാഗതവും, വൈസ് ചെയർപേഴ്സൺ  സക്കീന  ബഷീർ  നന്ദിയും പറഞ്ഞു