ബസ് യാത്രയ്ക്കിടെ ലഹരിഗുളികകളുമായി യുവാവും യുവതിയും പിടിയിൽ


വയനാട് : മീനങ്ങാടിയില്‍ ലഹരിഗുളികകളുമായി യുവാവിനെയും യുവതിയെയും പിടിയില്‍.മുട്ടില്‍ സുന്ദരിമുക്ക് കൊട്ടാരത്തില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ കൊളവയല്‍ കാവിലപ്പറമ്പില്‍ എച്ച്. സാജിത (42) എന്നിവരാണ് പിടിയിലായത്.

സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കല്പറ്റയിലേക്ക് വരുകയായിരുന്ന സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് മാരക ലഹരിഗുളികകളുടെ അഞ്ച് സ്ട്രിപ്പുകള്‍ കണ്ടെത്തി.

ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ പോലീസ് സേനാംഗങ്ങളും മീനങ്ങാടി പോലീസും ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ്. നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.