എസ് വൈ എസ് താമരശ്ശേരി സോണ്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു
താമരശ്ശേരി: വിദ്വേഷം വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ദൈവ കാരുണ്യം ലഭിക്കുകയില്ലെന്നും എല്ലാവരോടും നന്മ നിറഞ്ഞ മനസ്സോടെ സഹവര്‍ത്തിക്കുകയും മറ്റുള്ളവരെ പ്രയാസത്തില്‍ സഹായിക്കുവാന്‍ മനസ് കാണിക്കുകയും ചെയ്യണമെന്ന് സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം പറഞ്ഞു. വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രയേത്തില്‍ കേരള മുസ്ലിം ജമാഅത്ത് റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് താമരശ്ശേരി സോണ്‍ സംഘടിപ്പിച്ച റഹ്‌മത്തുള്ള സഖാഫി എളമരത്തിന്റെ റമളാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ അഹമ്മദ് കുട്ടി ഹാജി പനക്കോട് അധ്യക്ഷത വഹിച്ചു. എ പി അന്‍വര്‍ സഖാഫി വി ഓ ടി, ബി സി ലുഖ്മാന്‍ ഹാജി, സി മൊയ്തീന്‍ കുട്ടി ഹാജി, മുനീര്‍ സഅദി, സാബിത്ത് അബ്ദുള്ള സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
റഷീദ് ഒടുങ്ങാക്കാട് സ്വാഗതവും അബ്ദുള്ള ലത്തീഫി നന്ദിയും പറഞ്ഞു.
