തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ മാറ്റമില്ല; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നും സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവന് 38,880 രൂപയും ഗ്രാമിന് 4860 രൂപയുമാണ് ഇന്നത്തെ വില. ശനിയാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴം, വെള്ളി ദിവസങ്ങളിലും സ്വർണവില വർധിച്ചിരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വ്യാഴാഴ്ച്ച സ്വർണവില വർധിച്ചത്. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.
കേരളത്തെ കൂടാതെ ഹൈദരാബാദ്, ബെംഗളൂരു, വിശാഖപട്ടണം എന്നിവിടങ്ങളിലും ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ബെംഗളൂരുവിൽ 10 ഗ്രാം 22 കാരറ്റിന് 48,600 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന്റെ സ്വർണ വില 53,020 രൂപയുമാണ്. ഹൈദരാബാദിൽ സ്വർണ വില 10 ഗ്രാം 22 കാരറ്റിന് 48,600 രൂപയും 24 കാരറ്റ് 10 ഗ്രാമിന് 53,020 രൂപയുമാണ്. വിശാഖപട്ടണത്തെ സ്വർണ വിലയും ഇതേ ട്രെൻഡുകൾ പിന്തുടർന്ന് 22 കാരറ്റിന്റെ 10 ഗ്രാമിന് 48,600 രൂപയും 24 കാരറ്റ് 10 ഗ്രാമിന് 53,020 രൂപാ നിരക്കിലുമാണ്. അതേസമയം, ഹൈദരാബാദ്, കേരളം, വിശാഖപട്ടണം എന്നിവിടങ്ങളിൽ വെള്ളി കിലോഗ്രാമിന് 71,500 രൂപയായി.
മാർച്ച് മാസത്തിൽ കേരളത്തിൽ സ്വർണവില പവന് 40,000 കടന്നിരുന്നു. മാർച്ച് 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്. ഒന്നാം തീയതി രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
