പാലാരിവട്ടത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ


പാലാരിവട്ടത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് മരിച്ചത്. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് മരിച്ചത്. രജിതയുടെ ചെറിയ കുട്ടികൾ രാവിലെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെന്ന ആത്മഹത്യാ കുറിപ്പും കിട്ടി.