ജൽ ജീവൻ മിഷൻ: കട്ടിപ്പാറ പഞ്ചായത്ത്‌ തല ശില്പശാല ഇന്ന്

കട്ടിപ്പാറ :'ജൽ ജീവൻ മിഷൻ' കട്ടിപ്പാറ പഞ്ചായത്ത്‌ തല ശില്പശാല ഇന്ന് 2  (മണിക്ക് ) ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കൊടുവള്ളി എം.എൽ.എ  ഡോ:എം.കെ മുനീർ ഉത്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് അദ്ധ്യക്ഷത വഹിക്കും ചെയ്യും.കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ദേശിയ ഗ്രാമീണ ശുദ്ധജല കുടിവെള്ള പദ്ധതിയാണ് ജൽ ജീവൻ മിഷൻ.പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ,വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ,നിർവഹണ സഹായ ഏജൻസിയായ സി ഓ ഡി പ്രതിനിധികൾ,സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.