വെള്ളമടിച്ചു ബോധമില്ലാതെ പിതാവ്; ഒപ്പമിരുന്നു കരഞ്ഞ് 5 വയസ്സുകാരൻ; രക്ഷയായി പൊലിസ്
റോഡിൽ കിടന്ന പിതാവിന് അടുത്തിരുന്ന് കരഞ്ഞ 5 വയസ്സുകാരനെ പൊലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഗുരുവായൂർ റോഡിലെ പെട്രോൾ പമ്പിനു സമീപത്താണ് കുഞ്ഞിനെ നാട്ടുകാർ കണ്ടത്. ബോധരഹിതനായ പിതാവ് സമീപത്ത് കിടക്കുന്നുണ്ടായിരുന്നു. കുഞ്ഞുമായി നടുറോഡിൽ ബസിനു മുൻപിൽ നിൽക്കുകയും പിന്നീട് ഓട്ടോറിക്ഷ ഡ്രൈവറോട് തട്ടിക്കയറുകയും ചെയ്ത ശേഷമാണ് ഇയാൾ കിടന്നത്.
പൊലീസ് എത്തി കുഞ്ഞിനോടു വിവരം ചോദിച്ചറിഞ്ഞു. പിന്നീട് ചങ്ങരംകുളം മുക്കുതലയിലെ വീട്ടിലെത്തിച്ചു. കുട്ടിയുടെ അച്ഛൻ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍