ഹണി ട്രാപ് ; ഇന്‍സ്റ്റഗ്രാം വഴി യുവാക്കളെ ലക്ഷ്യമിട്ട് പണം തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി കാസര്‍ഗോഡ് സ്വദേശിയെ പരിചയപ്പെട്ടത്. പരവശയായ കാമുകിയായി അഭിനയിച്ച്, കാണാന്‍ തോന്നുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അനീഷ യുവാവിനെ കോഴിക്കോടേക്ക് വിളിച്ച് വരുത്തിയത്. കോഴിക്കോടെത്തിയ യുവാവിനെ അനീഷ സൗകര്യപൂര്‍വ്വം ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ കാത്തുനില്‍ക്കുകയായിരുന്ന ഷാംജാദ് യുവാവിനെ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തുകയായിരുന്നു.
മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത നാര്‍ക്കോട്ടിക് കേസില്‍ പ്രതികളായിരുന്ന അനീഷയും ഷംജാദും അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സമാനമായ സംഭവങ്ങള്‍ പലതും നടക്കുന്നുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പോലീസില്‍ പരാതിപ്പെടാറില്ല.
