മിശ്ര വിവാഹം; ഷെജിനും ജോയ്‌സ്‌നയും കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു


കോടഞ്ചേരി: മിശ്ര വിവാഹത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ഷെജിനും ജോയ്‌സ്‌നയും കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു. സി പി ഐ എം നേതാക്കള്‍ക്കൊപ്പണ് ഇരുവരും സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിജി ആന്റണി, കെ.പി ചാക്കോച്ചന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം സപ്ഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്.

ഡി.വൈ.എഫ്.ഐ കോടഞ്ചേരി കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്‌സ്‌നയും തമ്മിലുള്ള പ്രണയ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. ലവ് ജിഹാദാണെന്ന ആരോപണവുമായി ചില ക്രിസ്ത്യന്‍ സംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജോയ്‌സ്‌നയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിവാഹം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജോയ്‌സിയുടെ പിതാവ് ആവശ്യപ്പെട്ടു. ഹൈക്കോടതിയും ഇരുവരെയും ഒരുമിച്ച് ജീവനക്കാന്‍ അനുവദിച്ചതോടെയാണ് വിവാദമുണ്ടാക്കിയവര്‍ പിന്‍മാറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍