കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. താമരശ്ശേരി സ്വദേശിയും, ഒരു സ്ത്രീ യും ഉള്‍പ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി.

  

കൊണ്ടോട്ടി: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ടര കോടിയുടെ സ്വര്‍ണം പിടികൂടി. അഞ്ച് കിലോയിലധികം സ്വര്‍ണമാണ് 6 വ്യത്യസ്ത കേസുകളില്‍ പിടിച്ചെടുത്തത്.സംഭവത്തില്‍ താമരശ്ശേരി സ്വദേശിയും ഒരു സ്ത്രീ യും ഉൾപ്പെടെ   ആറ് പേരെ കസ്റ്റംസ് പിടികൂടി.
താമരശ്ശേരി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കര്‍ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍, മലപ്പുറം സ്വദേശി ഷെയ്‌റ എന്നിവരാണ് പിടിയിലായത്. ബാഗിനുള്ളില്‍ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വര്‍ണം കടത്തിയത്. സംഭവത്തില്‍ 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കസ്റ്റംസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍