സ്നേഹ ഉപഹാരം നൽകി
താമരശ്ശേരി: കോരങ്ങാട് ജിഎൽപി സ്കൂളിൽ നടന്ന ബിരിയാണി ചലഞ്ച് വിജയിച്ചതിൽ സ്കൂൾ സ്റ്റാഫ് കമ്മിറ്റി സ്നേഹ ഉപഹാരം നൽകി .
സ്കൂൾ പ്രധാന അദ്ധ്യാപകൻ മനോജ് ടി പി സ്വാഗതം പറഞ്ഞു. അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ഡി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വികസന സമിതി ചെയർമാൻ അഷ്റഫ് കോരങ്ങാട്. കൺവീനർ ഹബീബ് റഹ്മാൻ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി .പഞ്ചായത്ത് മെമ്പർമാരായ ഫസീല ഹബീബ്. ആർഷ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഷാജു. രാജേഷ്. ജംഷാദ്.പി.ടി നജീബ്. എ .പി ഭാസ്കരൻ. അജിത് കുമാർ. P.m അബ്ദുൽ മജീദ് സുജിത. ഷിനി . നുസ്റത്ത് . നദീറ . ദിവ്യ . സീതാ .മെഹറുന്നിസ . ഷമീന . രമനീഷ് (കുട്ടൻ ) കോരങ്ങാട് ന്യൂസ് റിപ്പോർട്ടർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൗസർ മാസ്റ്റർ പൊന്നാടയണിയിച്ചു ആദരിച്ചു. ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍