ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു.
താമരശ്ശേരി: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു.
താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.
വെള്ളിയാഴ്ച 12 മണിയോടെ
താമരശ്ശേരിയിൽ നിന്ന് ചമൽ
ഭാഗത്തേക്ക് യാത്രചെയ്യാൻ ബസ്സിൽ കയറിയ യുവതിയുടെ കൈയ്യിലിരുന്ന കുഞ്ഞിന്റെ
പാദസരം മിനിറ്റുകൾക്കുള്ളിൽ നഷ്ടപ്പെട്ടു.
ഇത്തരം നിരവധി ആഭരണങ്ങളാണ് ബസ് യാത്രയ്ക്കിടെ നഷ്ടമാകുന്നത്.
ഇതിന് പിന്നിൽ സ്ത്രീകളുൾപ്പെടെ മോഷണസംഘം പ്രവർത്തിക്കുന്നുണ്ട്. പിടിക്കപ്പെട്ടാലും ആഭരണങ്ങളോ
പണവും നൽകി മോഷണ സംഘം രക്ഷപ്പെടാനാണ് പതിവ്. ഭരണം നഷ്ടപ്പെട്ട യുവതി താമരശ്ശേരി പോലീസിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍