താമരശ്ശേരി
സ്വകാര്യവ്യക്തിയുടെ പാറ ക്വറിയിൽ മാലിന്യ നിക്ഷേപം ; പൊറുതിമുട്ടി പരിസരവാസികൾ
താമരശ്ശേരി :കട്ടിപ്പാറ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട മുണ്ടപ്പുറം ചെവിടം പൊയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലെ
ക്വറിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ഉൾപ്പെടെ എത്തിച്ചു മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു.
കോഴി മാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുന്നത് കാരണം പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ മാരക രോഗങ്ങൾ പിടിപെടാൻ സാധ്യത ഉള്ളതായി പരിസരവാസികൾ പറയുന്നത്.
ഇതിനൊരു അടിയന്തിരമായി പരിഹാരം കാണണമെന്നാണ് പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍