മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം ; കോൺഗ്രസ് നേതാവ് എ. അരവിന്ദൻ ഖേദം പ്രകടിപ്പിച്ചു.

താമരശ്ശേരി: താമരശ്ശേരിയിൽ വെച്ചു നടന്ന കോൺഗ്രസ്സ് പൊതുയോഗത്തിൽ വെച്ച് മുഖ്യമന്ത്രിക്കും സി പി ഐ (എം) നേതാക്കൾക്കുമെതിരെ അധിക്ഷേപകരമായി പ്രസംഗിക്കാൻ ഇടയായതിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ പി സി സി അംഗവും, താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ എ അരവിന്ദൻ അറിയിച്ചു.

പത്രക്കുറിപ്പിൻ്റെ പൂർണ രൂപം താഴെ.

കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസ് താമരശ്ശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മുഖ്യമന്ത്രിക്കും മറ്റു മെതിരെ നടത്തിയ ചില പദപ്രയോഗങ്ങൾ മനപൂർവം ആയിരുന്നില്ലങ്കിലും എന്നിൽ നിന്ന്
ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. കെ പി സി സി പ്രസിഡന്റിനെതിരെ കേസ് എടുത്തതിലും താമശ്ശേരിയിൽ കോൺഗ്രസ് ബോർഡുകൾ നശിപ്പിച്ചതിലും
പ്രതിഷേധിച്ച് നടത്തിയ പ്രസംഗത്തിൽ വന്നു പോയ ഈ പരാമർശ്വങ്ങളിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു.

എ.അരവിന്ദൻ
കെ പി സി സി
മെംബർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍