നന്മ കോരങ്ങാട് കാരുണ്യത്തിന്റെ പ്രതീകം : സ്വാദിഖ് അലി ശിഹാബ് തങ്ങൾ
താമരശ്ശേരി: ജീവകാരുണ്യ സനദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന നന്മ കോരങ്ങാടിന്റെ പ്രവർത്തനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാവങ്ങൾക്ക് താങ്ങും തണലുമായി പതിനൊന്ന് വർഷം പിന്നിട്ട നന്മ കോരങ്ങാടിന്റെ പ്രവർത്തനം തനിക്ക് നേരിട്ടറിയാവുന്നതും മുൻപ് പല ചടങ്ങുകളിലും പങ്കെടുത്തതിലെ സന്തോഷവും സ്വാദിഖലി തങ്ങൾ പങ്കുവെച്ചു. തുടർന്നും മഹത്തരമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കട്ടെയെന്ന് പാണക്കാട് നടന്ന നന്മ കോരങ്ങാടിന്റെ പുതിയ മെംബർഷിപ്പ് ക്യാമ്പയിന് ഉദ്ഘാടന പ്രസംഗത്തിൽ .സ്വാദിഖലി തങ്ങൾ ആശംസിച്ചു.
ശിഹാബ് തങ്ങൾ സോഷ്യൽ വെൽഫെയർ സ്കീം നന്മ കോരങ്ങാട് അശരണരുടെയും ആലംബഹീനരുടെയും മനസ്സകമിൽ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് എന്നത് ആർക്കും മറക്കാൻ കഴിയാത്തതാണ്.. നന്മയെ കുറിച്ചുള്ള വാക്കുകൾ എഴുതിയാലോ പറഞ്ഞാലോ തീരുന്നതല്ല.... ഒട്ടനവധി റിലീഫ് പ്രവർത്തനങ്ങൾ, കാരുണ്യ ഭവന നിർമ്മാണ ങ്ങൾ,(ബൈത്തുറഹ്മ),പാവങ്ങളായ രോഗികൾക്ക് സാമ്പത്തിക സഹായങ്ങൾ, മരണ വീടുകളിലെ സജീവസാന്നിധ്യങ്ങൾ,
ആംബുലൻസ് സർവീസ്, വിദ്യാഭ്യാസ പ്രോത്സാഹനങ്ങൾ, റംസാൻ കിറ്റുകൾ,
എന്നിങ്ങനെ നീളുന്നു നന്മയുടെ പ്രവർത്തനങ്ങൾ.... നന്മ കോരങ്ങാടിന്റെ
അടുത്ത മൂന്നു വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ വെച്ച് നന്മ കോരങ്ങാട് ടിന്റെ ഉപദേശക കമ്മിറ്റി ചെയർമാൻ
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നന്മ വർക്കിങ് കമ്മിറ്റി ചെയർമാൻ പിഎം സയ്യിദ് കോയ തങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു
ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട്, അദ്ധ്യക്ഷത വഹിച്ചു.
ട്രഷറർ, അബ്ദുൽ മജീദ് ടി പി, സ്വാഗതം പറഞ്ഞു... ചടങ്ങിൽ , എ പി ഹബീബ് റഹ്മാൻ, കെ വി അബ്ദുൽ മജീദ് മാസ്റ്റർ, ടി പി, അബ്ദുൽ ലത്തീഫ്, എൻ പി യൂസഫ്, ടി കെ ഹംസ, അഷ്റഫ് വി പി, ആരിഫ് പികെ, അഷ്റഫ് കെവി,സിദ്ദീഖ് കെ, ഷാഫി ഐഡിയ, സക്കീർ ഹുസൈൻ, ജംഷാദ് അറഫ,പികെ മുഹമ്മദ് റാഫി ഉസ്താദ് , എന്നിവർ സംബന്ധിച്ചു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍