പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം; പൊലീസ് കേസെടുത്തു


പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപനമുദ്രാവാക്യത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു.

കേന്ദ്ര രഹസ്യാന്വേഷണ എജൻസികളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രകടനത്തിനിടെ ഒരാൾ തോളിലേറ്റിയ ചെറിയ കുട്ടിയാണ് വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഡിയോ വ്യാംപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ജനമഹാ സമ്മേളനവും റാലിയും നടത്തിയത്. എന്നാൽ റാലിക്കിടെ കുട്ടി വിളിച്ചത് സംഘാടകർ നൽകിയ മുദ്രാവാക്യമല്ലെന്ന് പോപ്പുലർ ഫ്രണ്ട് വിശദീകരിച്ചു. ഇതേക്കുറിച്ച് പരിശോധിക്കുമെന്നും പോപ്പുലർ ഫ്രണ്ട് പ്രസ്താവനയിൽ അറിയിച്ചു. പ്രകോപനപരമായ ശൈലിയല്ല തങ്ങളുടേതെന്നും അവര്‍ വിശദീകരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍