എ. അരവിന്ദനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സമ്മതിക്കുകയില്ല: യൂത്ത് കോൺഗ്രസ്
താമരശ്ശേരി: ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ എ. അരവിന്ദന്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ രണ്ടു ദിവസമായി സി.പി.എം സൈബര്‍ ഗുണ്ടകള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അരവിന്ദന്റെ പ്രസംഗം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണേണ്ടതിനു പകരം സി.പി.എം. ഇതൊരു അവസരമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ഇത്തരം പ്രസംഗങ്ങള്‍ ആദ്യ സംഭവമൊന്നുമല്ല. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ പ്രസംഗങ്ങളില്‍ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്.
ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ താമരശ്ശേരിയിലെ കോൺഗ്രസിനെ സമുന്നത നേതാവും കെപിസിസി നിർവാഹക സമിതി അംഗവുമായ എ അരവിന്ദനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാൻ സമ്മതിക്കുകയില്ലെന്ന് യൂത്ത് കോൺഗ്രസ് കൊടുവള്ളി അസംബ്ലി കമ്മറ്റി പ്രസ്താവിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി ഭാരവാഹികൾ അദ്ധേഹത്തെ സന്ദർശിച്ചു എല്ലാ പിന്തുണയും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍