കൊച്ചിയിലും കിട്ടി പട്തകോര; ലേലം ഇന്ന്


വൈപ്പിന്‍: കടലിലെ സ്വര്‍ണമെന്നറിപ്പെടുന്ന 'പട്ത കോര' (ഇന്ത്യന്‍ സാല്‍മണ്‍) കൊച്ചിയില്‍ വലയില്‍. വൈപ്പിന്‍ കാളമുക്ക് ഫിഷിങ് ഹാര്‍ബറില്‍ എത്തിയ മഞ്ജു മാത 5 എന്ന ബോട്ടിനാണ് പട്ത കോര കിട്ടിയത്.

മത്സ്യ വിപണിയിലെ അപൂര്‍വ്വ മത്സ്യമാണ് പട്ത കോര. ഇന്ത്യയില്‍ ഗുജറാത്ത് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പട്ത കോര കൂടുതലും ലഭിക്കുക. ഒമേഗ 3 ഉള്‍പ്പെടെ നിരവധി പ്രോട്ടീന്‍ കൊണ്ട് സമ്പന്നമാണ് ഈ മത്സ്യം. ശരീര ഭാരം കുറയ്ക്കാനും ഇത് ഉപയോഗിക്കും. അതുകൊണ്ട് തന്നെ ഈ മത്സ്യത്തിന്റെ വിപണി മൂല്യം ലക്ഷങ്ങളാണ്.

കഴിഞ്ഞ ദിവസം നീണ്ടക്കരയില്‍ അഞ്ച് കലോ വരുന്ന മൂന്ന് മത്സ്യം കിട്ടിയിരുന്നു. ഇവ രണ്ടേകാല്‍ ലക്ഷം രൂപയ്ക്കാണ് വിറ്റത്. വൈപ്പിനില്‍ കിട്ടിയ മത്സ്യത്തിന് ഏകദേശം മൂന്ന് കിലോയോളം തൂക്കം വരും. വെള്ളിയാഴ്ച പുലര്‍ച്ചെ കാളിമുക്ക് ഹാര്‍ബറില്‍ മത്സ്യം ലേലത്തിന് വയ്ക്കുമെന്ന് കുളച്ചല്‍ സ്വദേശി രാജു അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍