വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; യുവാക്കള്‍ പിടിയില്‍
വീട്ടമ്മയെ ആരുമല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം
വീട്ടമ്മയെ ആരുമല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍ വയനാട് മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോർജ് (37), കോട്ടയം രാമപുരം സ്വദേശിയും വര്‍ഷങ്ങളായി ഗോരിമൂലയില്‍ താമസക്കാരനുമായ രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് മൂന്നിന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറയുന്നു. മാനന്തവാടി ഡിവൈ എസ് പി എ പി ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സി ഐ എം എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, എ എസ് ഐമാരായ കെ മോഹന്‍ ദാസ്, ടി കെ മനോജന്‍, സി പി ഒമാരായ വി കെ രഞ്ജിത്ത്, സാഗര്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍