ചെറിയ പെരുന്നാൾ: സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി



തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനൾക്കെല്ലാം നാളെ അവധി ആയിരിക്കും.

ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍, ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടര്‍ന്ന് ഇന്ന്‌ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് ഖാദിമാര്‍ അറിയിക്കുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍