ഫുട്‌ബോൾതാരം വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: ഫുട്ബോൾ താരം വാഹനാപകടത്തിൽ മരിച്ചു. ഫ്രാൻസിസ് റോഡ് തോട്ടൂളിപ്പാടം ദാറുൽ ഹസയിൽ ഇസ്ഹാം മിഷാബ് (താപ്പ-45)യാണ് മരിച്ചത്. മീഞ്ചന്തയിൽ ആർട്സ് ആൻഡ് സയൻസ് കോളേജിനും വട്ടക്കിണറിനുമിടയിൽ ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്കുണ്ടായ അപകടത്തിലാണ് മരണം. ഇസ്ഹാം സ്കൂട്ടറിൽ മീഞ്ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു. എതിരേ മീനുമായി വന്ന പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

മികച്ച ഫുട്ബോൾ താരമായിരുന്നു. എം.എം. ഹൈസ്കൂളിനുവേണ്ടി 1997-98 വർഷം സുബ്രദോ മുഖർജി കപ്പ് സ്കൂളിന് നേടിക്കൊടുത്ത ടീമിലെ കളിക്കാരനായിരുന്നു. ആ വർഷംതന്നെ കേരളാ ടീമിനെ പ്രതിനിധീകരിച്ച് ബിഹാറിൽ നടന്ന ഇന്റർസ്റ്റേറ്റ് സ്കൂൾ ടൂർണമെന്റിലും കളിച്ചു. ഗുരുവായൂരപ്പൻ കോളേജ് ടീമിന് വേണ്ടിയും കേരള ജൂനിയർ ടീമിന് വേണ്ടിയും ജേഴ്സിയണിഞ്ഞു.

പരപ്പിൽ ശാദുലിപ്പള്ളി മുക്രി ഉമ്മറിന്റെയും റുഖിയയുടെയും മകനാണ്. ഭാര്യ: റൂബീന. മകൾ: അസ റുഖിയ. സഹോദരങ്ങൾ: ഇക്ബാൽ (ഓവർസീയർ, കോഴിക്കോട് കോർപ്പറേഷൻ), ഇസ്ഹാക്ക്, അസിബിയ, ഇസ്മായിൽ, ഇർഷാദ്, ഹസീന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍