അന്താരാഷ്ട്ര യോഗ ദിനാചരണം കട്ടിപ്പാറ ഗവ.ആയുവേദ ഡിസ്പൻസറിയിൽ ആരംഭിച്ചു
കട്ടിപ്പാറ : ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച്
കട്ടിപ്പാറ ഗവ.ആയുവേദ ഡിസ്പൻസറിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന
പൊതുജന യോഗ പരിശീലന ക്ലാസ്സുകളും ബോധവൽക്കരണ ക്ലാസ്സുകളും സൗജന്യമായി നടത്തിവരുന്നു. ആദ്യ ദിവസം കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർക്കും മെമ്പർമാർക്കുമായി
യോഗ പരിശീലനവും ക്ലാസ്സുകളും നടത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു.
ടി.പി.മുഹമ്മദ് ഷാഹിം, ശ്രീ.പ്രേംജി ജെയിംസ്, .ബേബി രവീന്ദ്രൻ,സെക്രട്ടറി എം.എ റഷീദ്, ഡോ. സഫ്ന എന്നിവർ പങ്കെടുത്തു.
കട്ടിപ്പാറഗവ.ആയുഷ് വെൽനസ് സെന്ററിലെ യോഗ പരിശീലക ഡോ.ജയശ്രീ
ക്ലാസ്സുകൾ നയിച്ചു. യോഗ പരിശീലന ക്ലാസ്സുകൾ എല്ലാ ദിവസവും
പൊതുജനങ്ങൾക്കായി നടന്നു വരുന്നു. ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി
കട്ടിപ്പാറ ഗവ.ആയുവേദ ഡിസ്പൻസറിയിൽ വന്ന് രജിസ്റ്റർ ചെയ്യേണ്ടതാണ്.
മറ്റ് വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0495-2270204, 2962041.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍