പഞ്ചായത്ത് തല വൃക്ഷത്തൈ വിതരണം നടത്തി.

താമരശ്ശേരി : താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ  പഞ്ചായത്ത് തല വൃക്ഷത്തൈ വിതരണോദ്ഘാടനം മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം ചെയ്തു .

പ്രധാന അധ്യാപിക ജ്യോതി മാനോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു . ഫസ്ലാബാനു, ഹൈ ജാസ്, അഷ്റഫ് കോരങ്ങാട്എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് പിടി മുഹമ്മദ് ബഷീർ നന്ദി അറിയിച്ചു.