മുഖ്യമന്ത്രിയുടെ രാജി : താമരശ്ശേരിയിൽ യൂത്ത് ലീഗ് പ്രതിഷേധാഗ്‌നി .

താമരശ്ശേരി : സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന സ്ഥാപകമായി മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധാഗ്‌നിയുടെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പ്രതിഷേധ സംഗമം സംസ്ഥാന കമ്മറ്റിയംഗം റഫീഖ് കൂടത്തായ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. സമദ് കോരങ്ങാട് സ്വാഗതവും  വൈ.പ്രസിഡണ്ട് നിയാസ് ഇല്ലിപറമ്പിൽ നന്ദിയും പറഞ്ഞു. ലീഗ് ഹൗസ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനത്തിന് എം.ടി. അയ്യൂബ് ഖാൻ , എ.പി. സമദ് കോരങ്ങാട്, നിയാസ് ഇല്ലിപറമ്പിൽ , വാഹിദ്  അണ്ടോണ, സി.വി റിയാസ് കാരാടി , നദീറലി ഒതയോത്ത്, ഒ. ഷാജിർ, സി.കെ.ജലീൽ ,സാഹിർ കുടുക്കിൽ, നൗഷാദ് അണ്ടോണ,ഷരീഫ് പരപ്പൻ പൊയിൽ, തുടങ്ങിയവർ നേതൃത്വം നൽകി.