വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ വിദ്യാർഥികൾ അപകടത്തിൽപെട്ടു. ഒരാൾ മരിച്ചു.

നാദാപുരം : വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടിനടുത്ത തിരികക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ വിദ്യാർഥികൾ അപകടത്തിൽപെട്ടു. ഒരാൾ മരിച്ചു.
വില്യാപ്പള്ളി കുരിക്കിലാട് സ്വദേശികളായ ഭാഗത്ത് നിന്നെത്തിയ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാറയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.


അപകടം നടന്ന ഉടൻ ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റയാളെ ഭൂമിവാതുക്കലിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോളായി മീത്തൽ ഷംസുവിന്റെ മകൻ കുരുക്കിലാട് ഷാനിഫ് (16) ആണ് മരിച്ചത് എന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍