പൂനൂര്‍ മഠത്തുംപൊയിലില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു

പൂനൂര്‍: മഠത്തുംപൊയിലില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദ്(11)ആണ് മരിച്ചത്. സുഹൃത്തിനൊപ്പം പൂനൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. 

ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍