വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധവും ഒപ്പു ശേഖരണവും
താമരശ്ശേരി : വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ആദ്മി പാർട്ടി അണ്ടോണയിൽ ഒപ്പുശേഖരണവും നടത്തി.
ആം ആദ്മി പാർട്ടിയുടെ വികസന അജണ്ടകളിലും മതേതര നിലപാടുകളിലും വിളറി പിടിച്ച കേരളത്തിലെ മുത്തശ്ശിപ്പാർട്ടികൾ കുപ്രചാരണങ്ങൾ അഴിച്ചു വിടുകയാണെന്നും, ഇത്തരം കുപ്രചാരണങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾക്കു മുൻപിൽ തുറന്നു കാണിക്കാനാണ് ഇത്തരം ജനകീയ ചർച്ചകൾ നടത്തുന്നത് എന്നും അറിയിച്ചു.
പാർട്ടിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി പൊതുജനങ്ങൾക്കു അവസരവും നൽകിയിരുന്നു. മറ്റു പാർട്ടികളും പൊതുയോഗങ്ങളിൽ ഇത്തരം അവസരങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
പൊതു പരിപാടിയിൽ മണ്ഡലം കൺവീനർ അനസ് താമരശ്ശേരി, പഞ്ചായത്ത് കൺവീനർ അൻസാർ മാസ്റ്റർ, സെക്രട്ടറി ബാവൻ കുട്ടി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍