കുരുന്നുകള്‍ക്ക് ആവേശമായി പ്രവേശനോത്സവം


താമരശ്ശേരി : കുരുന്നുകള്‍ക്ക് ആവേശമായി
കോരങ്ങാട് ജിഎൽപി സ്കൂളിലെ പ്രവേശനോത്സവം .

വര്‍ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം സ്കൂൾ നടത്തിയത്.  ഒന്നാം ക്ലാസിൽ 45 കുട്ടികളും എൽകെജിയിൽ 60 കുട്ടികളും സ്കൂളിൽ എത്തിയിരുന്നു. രക്ഷിതാക്കളുടെ ആവശ്യപ്രകാരം എൽകെജി ക്ലാസ്സുകളിൽ
കൂടുതൽ കുട്ടികളെ  ഉൾക്കൊള്ളിക്കാൻ  സ്കൂൾ അധികൃതർ ശ്രമം നടത്തുന്നുണ്ട്.

പ്രവേശനോത്സവ ചടങ്ങിൽ : പ്രധാന അധ്യാപകൻ ടി. പി മനോജ് സ്വാഗതം പറഞ്ഞു. എച്ച് എം സി ചെയർമാൻ അഷ്റഫ്  കോരങ്ങാട് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം നിർവഹിച്ചു . പതിനേഴാം വാർഡ് മെമ്പർ ആർഷ്യ ആശംസകൾ നേർന്നു .പിടിഎ പ്രസിഡണ്ട് ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

സ്കൂൾ അറിയിപ്പ്

 ജിഎൽപി സ്കൂൾ കോരങ്ങാട് രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച്  എൽ കെ ജി യിൽ ഒരു ഡിവിഷനും കൂടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചന യോഗം 3 /6/ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 .30 ന്  സ്കൂളിൽ ചേരുന്നു. പുതുതായി L K G വിഭാഗത്തിൽ കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുക്കണമെന്ന് എന്ന് അറിയിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് 
+919847017368