താമരശ്ശേരിയില്‍ ഭക്ഷണം കഴിച്ചു കിടന്ന യുവാവ് അല്‍പസമയത്തിനകം ഛര്‍ദ്ദിച്ച് മരിച്ചു
താമരശ്ശേരി: ഭക്ഷണം കഴിച്ചു കിടന്ന യുവാവ് അല്‍പസമയത്തിനകം ഛര്‍ദ്ദിച്ച് മരിച്ചു. തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ ബാലന്റെ മകന്‍ സൂര്യകാന്ത്(അപ്പൂസ് 28) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ഭക്ഷണം കഴിച്ചു കിടന്ന സൂര്യകാന്തിന് ചര്‍ദ്ദി അനുഭവപ്പെടുകയും ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇതിനിടെ അപസ്മാരവും വന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും. മാതാവ്: തങ്കമണി. സഹോദരി: ഡാലിയ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍