താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ രോഗി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം

താമരശ്ശേരി: താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ രോഗി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. താമരശ്ശേരി കാരാടി ആരേറ്റക്കുന്നുമ്മല്‍ അബ്ബാസ് ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് ഭാര്യക്കൊപ്പം ചികിത്സ തേടിയെത്തിയതായിരുന്നു.

ചികിത്സക്കിടെ ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരിക്കുകയുമായായിരുന്നു. എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. നാട്ടുകാര്‍ ആശുപത്രി പരിസരത്ത് സംഘടിച്ചു. ജീവനക്കാരുമായി വാക്കേറ്റവും ഉന്തുംതള്ളും നടന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍